റയ്യാൻ സ്റ്റഡി സെന്റർ "സമ്മറൈസ് ക്യാമ്പ്" സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: അവധിക്കാലം വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമാക്കുന്നതിനായി റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച 'സമ്മറൈസ്' പഠന ക്യാമ്പ് സമാപിച്ചു. തങ്ങളുടെ മദ്രസ്സ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി കുട്ടികളാണ് പങ്കെടുത്തത്.

വിശ്വാസാധിഷ്ഠിത കാഴ്ചപ്പാട്, ഡിജിറ്റൽ സാക്ഷരത, സാമൂഹിക ഉത്തരവാദിത്തം, ലക്ഷ്യാധിഷ്ഠിത പഠനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് പരിശീലനങ്ങൾ ഒരുക്കിയത്. വസീം അഹ്‌മദ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ്, സ്വാലിഹ് അൽ ഹികമി, ഡോ. ഖൈസ്, നജ്‌ല അമീർ അലി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.

മുഹമ്മദ് ഷെബീർ, ഫഖ്‌റുദ്ദീൻ അലി അഹ്‌മദ്, സാദിഖ് ബിൻ യഹ്യ എന്നിവർ ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

article-image

drydy

You might also like

  • Lulu Exchange
  • Straight Forward

Most Viewed