കടലിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി ബഹ്റൈൻ കോസ്റ്റ് ഗാർഡ്


പ്രദീപ് പുറവങ്കര

മനാമ: സൽമാൻ സിറ്റിയിലെ നൂറാന തീരത്തിന് സമീപത്തുനിന്ന് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തിയതായി കോസ്റ്റ് ഗാഡ് (തീരസംരക്ഷണ സേന) അറിയിച്ചു. അബ്ദുള്ള അഹമ്മദ് മുഹമ്മദ് (34) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് ഇരുവരെയും കാണാതായതായി പരാതി ലഭിച്ചതിനെ തുടർന്ന് കോസ്റ്റ് ഗാഡ് തെരച്ചിൽ നടത്തിവരികയായിരുന്നു. ആദ്യത്തെയാളുടെ മൃതദേഹവും നേരത്തെ ഇതേ സ്ഥലത്തുനിന്ന് തന്നെ കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷനെ വിവരമറിയിച്ചിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

article-image

asdfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed