സോഷ്യൽ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു: 19-കാരനായ ഏഷ്യൻ വംശജൻ ബഹ്റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ 19-കാരനായ ഏഷ്യൻ വംശജനെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് സൈബർ സെക്യൂരിറ്റിയുടെ സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ഒരു വാണിജ്യ സ്ഥാപനത്തിനുള്ളിൽ വെച്ച് ഇയാൾ മോശമായി പെരുമാറുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായുള്ള നിയമനടപടികൾ പൂർത്തിയായി വരുന്നതായി മന്ത്രാലയം അറിയിച്ചു.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും രാജ്യത്തെ നിയമങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പൊതുജനമര്യാദകൾക്ക് നിരക്കാത്തതോ നിയമവിരുദ്ധമായതോ ആയ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ട്. പൊതു ക്രമസമാധാനവും സാമൂഹിക മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ഇത്തരം ലംഘനങ്ങൾക്കെതിരെ ശക്തമായ നിരീക്ഷണവും നിയമനടപടിയും തുടർന്നും ഉണ്ടാകുമെന്ന് ഭരണകൂടം വ്യക്തമാക്കി.

article-image

dsvdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed