സിംസ് കളിമുറ്റം സമ്മർ ക്യാമ്പ് വർണ്ണാഭമായ ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: കഴിഞ്ഞ രണ്ടു മാസമായി തുടർച്ചയായി നടന്നുവന്ന 'സിംസ് കളിമുറ്റം സമ്മർ ക്യാമ്പ്' കുട്ടികളുടെ വർണ്ണാഭമായ കലാപരിപാടികളോടെ സമാപിച്ചു. കളികളും ചിരിയും സർഗ്ഗാത്മകതയും നിറഞ്ഞ അവിസ്മരണീയമായ അവധിക്കാല അനുഭവമാണ് ക്യാമ്പ് കുട്ടികൾക്ക് സമ്മാനിച്ചത്. സംഗീതം, കരാട്ടെ, കുങ്ഫു, ബാഡ്മിന്റൺ, ചിത്രരചന, ആർട്ട് ആൻഡ് ക്രാഫ്റ്റ്, നൃത്തം, നാടകം, ഫാൻസി ഡ്രസ്സ് തുടങ്ങിയ പരിശീലനങ്ങൾ കുട്ടികളുടെ കഴിവുകൾ വളർത്താൻ സഹായിച്ചു. കൂടാതെ റോഡ് സേഫ്റ്റി, ഫസ്റ്റ് എയ്ഡ്, ഹെൽത്ത് ടോക്ക്, പബ്ലിക് സ്പീക്കിംഗ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ വിദഗ്ധർ നയിച്ച പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു.
ബി. എഫ്. സി ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ അനൂപ് പ്രസന്നകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സിംസ് പ്രസിഡന്റ് പി. ടി. ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്സൺ മഞ്ഞളി നന്ദിയും രേഖപ്പെടുത്തി. സിംസ് ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി അരുൺ, മെമ്പർഷിപ്പ് സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു. സമാപന ചടങ്ങിൽ കുട്ടികളും അധ്യാപകരും വോളന്റിയർമാരും അണിനിരന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ അരങ്ങേറി. ഫിയോണ റോസ്, ലിനെറ്റ് റോസ് എന്നിവരായിരുന്നു പരിപാടികളുടെ മുഖ്യ അവതാരകർ.
ജനറൽ കൺവീനർമാരായ ഷെൻസി മാർട്ടിൻ, ലിജി ജോസ്, കൺവീനർമാരായ ജിൻസി ലിയോൺസ്, ഷീന ജോയ്സൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മേരി രഞ്ജിത്, ബീന ജോർജ്, ഫിലോമിന ജേക്കബ്, ജെനിറ്റ് ഷിനോയ്, ബിജി അജീഷ്, നിഷ ജോസഫ്, റാൻസി ജയ്മി, ഷീജ ജെയ്സൺ, ഷീന ജോബിൻ, മെബിൾ ജോബി, ഫിയോണ റോസ് എന്നിവരടങ്ങിയ അധ്യാപകസംഘവും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
ജെറോൺ ജീഫൻ, ആൽവിസ് ലിയോൺസ്, അബാൻ ജോസഫ്, നാഹോർ നെൽസൺ, നവീൻ നെൽസൺ, ജിയ ടി ടി, അന്ന എൽസ ജിനോയ്, ലിനെറ്റ് റോസ്, ജിയന്ന, അൻസാന മരിയ, റിയോൾ, ലിവ്യ ജെയ്സൺ എന്നിവരായിരുന്നു വോളന്റിയർമാർ. സിംസ് ബോർഡ് അംഗങ്ങളായ ജോബി ജോസഫ്, സിബു ജോർജ്, സോബിൻ ജോസ്, ജേക്കബ് വാഴപ്പിള്ളി, കോർ ഗ്രൂപ്പ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തമാണ് ക്യാമ്പിനെ വലിയ വിജയമാക്കിയത്.
dsfsdf

