വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: വിചാരണ ഓഗസ്റ്റ് 31-ലേക്ക് മാറ്റി
പ്രദീപ് പുറവങ്കര
മനാമ: ജോലി പുതുക്കുന്നതിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ കേസിലെ പ്രതിയായ സ്ത്രീയുടെ വിചാരണ കോടതി ഓഗസ്റ്റ് 31-ലേക്ക് മാറ്റി. തേർഡ് ലോവർ ക്രിമിനൽ കോടതിയുടേതാണ് നടപടി.
വിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രൊസിക്യൂഷൻ കേസ് കോടതിക്ക് കൈമാറിയത്. സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്ന യൂണിവേഴ്സിറ്റിയിൽ നടത്തിയ പരിശോധനയിൽ രേഖ വ്യാജമാണെന്നും ഈ പേരിൽ അവിടെ വിദ്യാർത്ഥി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
2005 മുതൽ താൻ ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ സ്ത്രീ സമ്മതിച്ചു. എന്നാൽ ഇവർ ഈ സർവകലാശാലയിൽ പഠിച്ചിരുന്നതായി യാതൊരു തെളിവും അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. നിലവിൽ റിമാൻഡിലുള്ള പ്രതി വിചാരണ നടപടികൾ നേരിടുകയാണ്.
asdasd

