തട്ടിപ്പും പണമിടപാടും: ജാഫരി ഔഖാഫ് ഡയറക്ടറേറ്റ് വകുപ്പ് മേധാവിക്ക് 22 വർഷം തടവ്


പ്രദീപ് പുറവങ്കര

മനാമ: ജീവകാരുണ്യ ഫണ്ട് തട്ടിയെടുക്കൽ, വ്യാജരേഖ ചമയ്ക്കൽ, അനധികൃത പണമിടപാട് (മണി ലാൻഡറിംഗ്) എന്നീ കേസുകളിൽ ജാഫരി ഔഖാഫ് ഡയറക്ടറേറ്റിലെ 45-കാരനായ വകുപ്പ് മേധാവിക്ക് ഹൈ ക്രിമിനൽ കോടതി 22 വർഷത്തെ തടവുശിക്ഷ വിധിച്ചു.

തട്ടിയെടുത്ത 4,83,107.710 ബഹ്‌റൈൻ ദിനാർ തിരികെ അടയ്ക്കാനും ഒരു ലക്ഷം ദിനാർ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ പണമിടപാടുമായി ബന്ധപ്പെട്ട 4,14,878.740 ദിനാറും വ്യാജരേഖകളും പ്രതിയുടെ സ്വത്തുക്കളും കണ്ടുകെട്ടാനും കോടതി നിർദേശിച്ചു. ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആൻഡ് വെൽഫെയർ കമ്മിറ്റി കോഓർഡിനേറ്ററായിരുന്ന പ്രതി, ജീവകാരുണ്യ സഹായങ്ങൾക്കായി അനുവദിച്ച ചെക്കുകൾ സ്വന്തം ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയായിരുന്നു.

ഗുണഭോക്താക്കളുടെയോ വ്യാജ വ്യക്തികളുടെയോ പേരുകളിൽ ചെക്കുകൾ കൈപ്പറ്റി വാഹനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങാനും വായ്പകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും തീർക്കാനുമാണ് ഇയാൾ പണം ഉപയോഗിച്ചത്. വിധവകളും വിവാഹബന്ധം വേർപെടുത്തിയവരുമായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകൾ പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതെ ഇയാൾ ഇടപാടുകൾക്കായി ഉപയോഗിച്ചതായും കണ്ടെത്തി.

പ്രതിക്ക് 1,60,000 ദിനാറിന്റെ പലിശരഹിത വായ്പ അനുവദിച്ചതായി കാണിച്ച് നിർമിച്ച വ്യാജ കത്തും തെളിവായി കോടതിയിൽ ഹാജരാക്കി. ഇത് വ്യാജ ഒപ്പാണെന്ന് ജാഫരി ഔഖാഫ് കൗൺസിൽ ചെയർമാൻ സ്ഥിരീകരിച്ചു. നിർദിഷ്ട ബാങ്കിലേക്കും കമ്പനികളിലേക്കും നൽകിയ ചെക്കുകളിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തുവന്നത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed