റഫീഖ് പുളിക്കൂലിന് ബഹ്റൈൻ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ: നീണ്ട മൂന്ന് പതിറ്റാണ്ടുകാലത്തെ ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി വടകര മണ്ഡലം ട്രഷറർ റഫീഖ് പുളിക്കൂലിന് ബഹ്‌റൈൻ കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൗഢമായ യാത്രയയപ്പ് നൽകി. ഗുദൈബിയയിലെ ചായക്കട പാർട്ടി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മണ്ഡലം ആക്ടിംഗ് പ്രസിഡന്റ്‌ ഹനീഫ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര ഉപഹാരം നൽകിയും, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് ഷാജഹാൻ പരപ്പൻപൊയിൽ പൊന്നാട അണിയിച്ചും റഫീഖ് പുളിക്കൂലിനെ ആദരിച്ചു.

സൗമ്യമായ പെരുമാറ്റത്തിലൂടെയും പ്രതിസന്ധികളിലെ പുഞ്ചിരിയോടെയുള്ള നിലപാടുകളിലൂടെയും സംഘടനാ രംഗത്ത് വേറിട്ട വഴി വെട്ടിത്തെളിച്ച വ്യക്തിത്വമായിരുന്നു റഫീഖ് പുളിക്കൂലെന്ന് നേതാക്കൾ അനുസ്മരിച്ചു. പൊതുപ്രവർത്തനത്തിനൊപ്പം കായികരംഗത്തും സജീവമായിരുന്ന അദ്ദേഹം ബഹ്റൈനിലെ പ്രമുഖ വോളിബോൾ താരം കൂടിയായിരുന്നു.

സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി ഇസ്ഹാഖ്, ജില്ലാ സെക്രട്ടറി മുനീർ ഒഞ്ചിയം, മുൻ ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് അഴിയൂർ, മുൻ ജില്ലാ സെക്രട്ടറി മൂസ ഹാജി ഫദീല എന്നിവർ ആശംസകൾ നേർന്നു. വടകര മണ്ഡലം ലേഡീസ് വിങ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

മണ്ഡലം നേതാക്കളായ ഷൈജൽ നരിക്കോത്ത്, മൊയ്‌ദു കല്ലിയോട്ട്, ഫാസിൽ അഴിയൂർ, നവാസ് മുതുവനക്കണ്ടി, മുനീർ കുറുങ്ങോട്ട്, ഫൈസൽ വി.പി.സി, അൻസാർ കണ്ണുക്കര തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മണ്ഡലം ഓർഗനൈസിങ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട് സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഹുസൈൻ വടകര നന്ദിയും പറഞ്ഞു.

article-image

dsgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed