ഐ.സി.ആർ.എഫ് 'തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026': എട്ടാം ആഴ്ചയിലെ വിതരണം മുഹറഖിൽ നടന്നു


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്‌റൈൻ സംഘടിപ്പിക്കുന്ന വാർഷിക വേനൽക്കാല ബോധവൽക്കരണ പ്രചാരണ പരിപാടിയായ 'തേർസ്റ്റ് ക്വെഞ്ചേഴ്സ് 2026'-ന്റെ എട്ടാം ആഴ്ചയിലെ വിതരണം മുഹറഖിൽ നടന്നു. തൊഴിൽ മന്ത്രാലയം, എൽ.എം.ആർ.എ (LMRA), ഐ.ഒ.എം (IOM) എന്നിവയുടെ പിന്തുണയോടെ മുഹറഖിലെ 'ദാർ അൽ ഖലീജ് കോൺട്രാക്ടിംഗ് കമ്പനി'യുടെ തൊഴിലിടത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഏകദേശം 275-ഓളം തൊഴിലാളികൾ പങ്കെടുത്തു.

കഠിനമായ വേനൽച്ചൂടിൽ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ കുടിവെള്ളം, ജ്യൂസ്, ലാബൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ഐസ്ക്രീം എന്നിവ വിതരണം ചെയ്തു. വേനൽക്കാലത്ത് തൊഴിലാളികൾ പാലിക്കേണ്ട ആരോഗ്യ-സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് ഐ.സി.ആർ.എഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ വിശദീകരിച്ചു.

ബോഹ്‌റ സമൂഹം, ഐ.സി.എ.ഐ (ICAI) ബഹ്‌റൈൻ ചാപ്റ്റർ, നിരവധി സന്നദ്ധപ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പെയ്ൻ മുന്നേറുന്നത്. ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ജോയിന്റ് സെക്രട്ടറി ജാവേദ് പാഷ, 'തേർസ്റ്റ് ക്വെഞ്ചേഴ്സ്' കോർഡിനേറ്റർ ചെമ്പൻ ജലാൽ എന്നിവരോടൊപ്പം മറ്റ് പ്രവർത്തകരും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കാളികളായി.

article-image

sfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed