ബഹ്റൈനിൽ മത്സ്യവില വർദ്ധിക്കുന്നു; സാഫിക്ക് കിലോയ്ക്ക് 7 ദിനാർ


പ്രദീപ് പുറവങ്കര

മനാമ: വർദ്ധിച്ചുവരുന്ന ചൂട് മത്സ്യബന്ധനത്തെ സാരമായി ബാധിച്ചതോടെ ബഹ്റൈനിലെ പ്രാദേശിക മാർക്കറ്റുകളിൽ മത്സ്യവില വലിയ തോതിൽ വർദ്ധിക്കുന്നു. ഉയർന്ന താപനില കാരണം പല മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നതിന്റെ എണ്ണം കുറച്ചതാണ് വിപണിയിൽ മത്സ്യത്തിന്റെ ലഭ്യത ഗണ്യമായി കുറയാനും വില കുതിച്ചുയരാനും കാരണമായത്.

മത്സ്യലഭ്യത കുറഞ്ഞതോടെ ഒരു കിലോ ബഹ്റൈനി സാഫി മത്സ്യത്തിന്റെ വില ഏകദേശം 7 ദിനാർ വരെയായി ഉയർന്നു. വരും ദിവസങ്ങളിലും ചൂട് തുടരുകയും മത്സ്യബന്ധന മേഖലയിലെ മാന്ദ്യം നിലനിൽക്കുകയും ചെയ്താൽ വിപണിയിൽ വില ഇനിയും ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

article-image

vxcvcxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed