എൽ.ഐ.സി ഇന്റർനാഷണലിന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ: വീണ ഖാൻ ചുമതലയേറ്റു
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ പ്രമുഖ ലൈഫ് ഇൻഷുറൻസ് സേവന ദാതാക്കളായ എൽ.ഐ.സി ഇന്റർനാഷണലിന്റെ (LIC International) പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (CEO) എക്സിക്യൂട്ടീവ് ഡയറക്ടറുമായി വീണ ഖാൻ ബഹ്റൈനിൽ ചുമതലയേറ്റു. ഇൻഷുറൻസ് മേഖലയിലെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട മികച്ച പ്രവർത്തന പാരമ്പര്യവുമായാണ് അവർ ഈ പ്രമുഖ പദവിയിലേക്ക് എത്തുന്നത്.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 30 വർഷത്തിലധികം നീണ്ട പ്രശംസനീയമായ സേവന പരിചയമുള്ള മുതിർന്ന ഉദ്യോഗസ്ഥയാണ് വീണ ഖാൻ. ബിസിനസ്സ് വളർച്ച ത്വരിതപ്പെടുത്തുന്നതിലും, കോർപ്പറേറ്റ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിലും, ടൈഡ് ഏജൻസി, ബാങ്കാഷുറൻസ്, ഡയറക്ട് മാർക്കറ്റിംഗ് തുടങ്ങിയ വിവിധ വിതരണ ശൃംഖലകളുടെ മേൽനോട്ടത്തിലും അവർ നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. അണ്ടർറൈറ്റിംഗ്, പോളിസി സർവീസിംഗ്, ക്ലെയിംസ് മാനേജ്‌മെന്റ്, ഓഡിറ്റ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഉയർന്ന പരിചയസമ്പത്തുള്ള വ്യക്തിത്വം കൂടിയാണ് അവർ.
അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM Ahmedabad) നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് എക്‌സിക്യൂട്ടീവ് പ്രോഗ്രാം (PGEP) പൂർത്തിയാക്കിയ അവർ, ഐ.എസ്.ബി (ISB) ഹൈദരാബാദിൽ നിന്ന് മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമും, ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഫെലോഷിപ്പും (FIII) കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് പരിശീലന കേന്ദ്രങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റിയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.
dsfdfs

