റാന്നിയിലെ പ്രളയം സർക്കാർ സ്‌പോൺസേർഡ്; രൂക്ഷ വിമർശനവുമായി രാജു എബ്രഹാം
ഷീബ വിജയൻ
റാന്നിയിൽ അടുത്തിടെയുണ്ടായ മഴക്കെടുതിയും പ്രളയവും സർക്കാർ തലത്തിലെ ഏകോപനമില്ലായ്മ കാരണം സംഭവിച്ചതാണെന്ന വിമർശനവുമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ രാജു എബ്രഹാം. യാതൊരുവിധ മുന്നറിയിപ്പും നൽകാതെ പെട്ടെന്ന് അണക്കെട്ട് തുറന്നുവിട്ടതാണ് വ്യാപാരികൾക്കും നാട്ടുകാർക്കും വലിയ നാശനഷ്ടമുണ്ടാക്കിയതെന്നും ഇത് സർക്കാർ സ്‌പോൺസേർഡ് വെള്ളപ്പൊക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദുരിതബാധിതരായ വ്യാപാരികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം. മുൻപ് എൽ.ഡി.എഫ് സർക്കാർ പ്രളയ സമയത്ത് നൽകിയതുപോലുള്ള ആശ്വാസ നടപടികളോ നഷ്ടപരിഹാര പ്രഖ്യാപനങ്ങളോ നിലവിലെ യു.ഡി.എഫ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്താതിരുന്നവർക്ക് ഭക്ഷണമെത്തിക്കാൻ പോലും സർക്കാർ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്നും ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരാണ് പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും ഭക്ഷണ വിതരണത്തിനും നേതൃത്വം നൽകിയതെന്നും രാജു എബ്രഹാം കൂട്ടിച്ചേർത്തു.
adsadsdfs

