സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട; ഒരു ആഴ്ചയ്ക്കിടെ 11 കോടിയുടെ സ്വർണം പിടികൂടി


ഷീബ വിജയൻ

കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ 11 കോടി രൂപയിലധികം വിലമതിക്കുന്ന 8 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 14 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി കസ്റ്റംസ് കമ്മീഷണർ ടി. ടിജു അറിയിച്ചു. ഡി.ആർ.ഐ, കേരള പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്. പേസ്റ്റ്, കോമ്പൗണ്ട് രൂപങ്ങളിലാക്കി വസ്ത്രങ്ങൾക്കുള്ളിലും ശരീരഭാഗങ്ങളിലും വിമാനത്തിലെ സീറ്റുകൾക്കുള്ളിലും ഒളിപ്പിച്ചാണ് കള്ളക്കടത്ത് സംഘങ്ങൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഇത്തരം പുതിയ കടത്തുരീതികൾ തടയാൻ യാത്രക്കാരുടെ നിരീക്ഷണവും ഇന്റലിജൻസ് പരിശോധനകളും കൂടുതൽ ശക്‌തമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

article-image

sasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed