രാമക്ഷേത്ര സംഭാവന മോഷണം: നഷ്ടപ്പെട്ടത് അഞ്ച് കോടിയിലധികം രൂപയെന്ന് സൂചന
ഷീബ വിജയൻ
അയോധ്യയിലെ രാമക്ഷേത്ര സംഭാവന മോഷണക്കേസിൽ നഷ്ടപ്പെട്ട തുക അഞ്ച് കോടിയിൽ അധികമാകാമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) നിർണായക സൂചന ലഭിച്ചു. ഇതുവരെ പണം ഉൾപ്പെടെ 80 ലക്ഷം രൂപയുടെ സാധനങ്ങൾ മാത്രമാണ് ഔദ്യോഗികമായി വീണ്ടെടുത്തതായി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ക്ഷേത്ര ട്രസ്റ്റ് അധികൃതർ തന്നെ പ്രതികളിൽ നിന്ന് 2.5 കോടി മുതൽ മൂന്ന് കോടി രൂപ വരെ നേരത്തെ വീണ്ടെടുത്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭാവന അപഹരിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രസ്റ്റ് അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയും ഔദ്യോഗിക അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പണം തിരിച്ചുപിടിക്കാൻ ശ്രമം നടത്തുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ എട്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രധാന ആസൂത്രകൻ ടിന്നു യാദവാണെന്ന് പിടിയിലായ മറ്റ് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. പ്രതികളുടെ സ്വത്ത് വിവരങ്ങളും പുതിയ പേരുകളെക്കുറിച്ചും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
assadsads

