ഇന്ത്യൻ പാസ്പോർട്ട്-വിസ സേവന കരാർ റദ്ദാക്കിയതിനെതിരെ കേന്ദ്രം സുപ്രീം കോടതിയിൽ
ഷീബ വിജയൻ
യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് വിസ സേവന കരാർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹരജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. യുഎഇക്കും കുവൈത്തിനും പുറമേ ഓസ്ട്രേലിയ, സിങ്കപ്പൂർ എന്നിവിടങ്ങളിലും പുതിയ കമ്പനികൾക്ക് സേവന കരാർ നൽകിയത് ടെണ്ടർ നടപടികൾ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഒരു മാസത്തിനകം പുതിയ പ്രൊപ്പോസൽ വിളിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. യുഎഇയിൽ അൽ ഹിന്ദിനും കുവൈത്തിൽ ഡു ഡിജിറ്റലിനുമായിരുന്നു പുതിയ സേവന കരാറുകൾ ലഭിച്ചിരുന്നത്.
cvcxcvxvcx

