ബഹ്റൈന് നേരെ നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിച്ച് വ്യോമ പ്രതിരോധ സേന
പ്രദീപ് പുറവങ്കര
മനാമ: തിങ്കളാഴ്ച രാവിലെ രാജ്യത്തെ ലക്ഷ്യമിട്ട് നടന്ന നിരവധി മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ബഹ്റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു നശിപ്പിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
സാധാരണക്കാരെ ലക്ഷ്യമിട്ട് തുടർച്ചയായി നടക്കുന്ന ശത്രുതാപരമായ നടപടികളുടെ ഭാഗമാണ് ഈ ആക്രമണങ്ങളെന്ന് ബി.ഡി.എഫ് ജനറൽ കമാൻഡ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും പൗരന്മാരുടെയും താമസക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും എല്ലാ സൈനിക വിഭാഗങ്ങളും അതീവ ജാഗ്രതയിലും പൂർണ്ണ സന്നദ്ധതയിലും തുടരുകയാണെന്ന് സൈന്യം സ്ഥിരീകരിച്ചു.
sdfsdf

