ഇല്യാസ് കക്കയത്തിന് ബഹ്റൈൻ അൽഫുർഖാൻ സെൻ്റർ യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര
മനാമ: ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അൽഫുർഖാൻ സെക്രട്ടറി ഇല്യാസ് കക്കയത്തിന് അൽഫുർഖാൻ സെന്റർ ഹൃദ്യമായ യാത്രയയപ്പ് നൽകി.
കെ സിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് അൽഫുർഖാൻ സെന്റർ പ്രസിഡന്റ് സൈഫുല്ല ഖാസിമിന്റെ നേതൃത്വത്തിൽ ഇല്യാസിന് ഉപഹാരം സമർപ്പിച്ചു. അൽഫുർഖാൻ സെന്ററിന്റെ പ്രബോധന, സാമൂഹിക പ്രവർത്തനങ്ങളിൽ ഇല്യാസ് കക്കയം നൽകിയ മികച്ച സംഭാവനകളെ സൈഫുല്ല ഖാസിം ചടങ്ങിൽ അനുസ്മരിച്ചു.
സെന്റർ ദായി സലാഹുദ്ധീൻ ചുഴലി, അഡ്വൈസർ മൂസ സുല്ലമി, ജനറൽ സെക്രട്ടറി മനാഫ് സി.കെ, ജോയിന്റ് സെക്രട്ടറി അബ്‌ദുൾ സലാം, ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ്, യൂത്ത് വിങ്ങ് സെക്രട്ടറി അബ്‌ദുൾ ബാസിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുള്ള പുതിയങ്ങാടി, മുജീബ് റഹ്‌മാൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്ന് സംസാരിച്ചു.
മൂന്ന് പതിറ്റാണ്ടു നീണ്ടുനിന്ന പ്രവാസജീവിതത്തിനിടയിൽ അൽഫുർഖാൻ സെന്ററിന്റെ സജീവ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതും അതിലൂടെ നേടിയെടുക്കാൻ സാധിച്ച വിപുലമായ സൗഹൃദവലയവും തിരിഞ്ഞുനോക്കുമ്പോൾ മനസ്സിന് അതീവ സന്തോഷവും സംതൃപ്തിയും നൽകുന്നതാണെന്ന് ഇല്യാസ് കക്കയം തന്റെ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.
dfgdfg

