ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത


പ്രദീപ് പുറവങ്കര

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി ശനിയാഴ്ച അധികാരമേൽക്കും. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടക്കുന്ന വമ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനായി ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് യോഗം ചേരും.

അതേസമയം, മമത ബാനർജിയുടെ പരാജയത്തിൽ ആഹ്ലാദിക്കുന്ന പ്രതിപക്ഷ നേതാക്കളെ രാഹുൽ ഗാന്ധി വിമർശിച്ചു. ബംഗാളിലെ ബിജെപി വിജയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും മമതയുടെ തോൽവിയിൽ സന്തോഷിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

article-image

cxvcxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed