ഛത്തീസ്ഗഡിൽ സ്വകാര്യ വിമാനം വനമേഖലയിൽ തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം
ഷീബ വിജയൻ
റായ്പൂർ: ഛത്തീസ്ഗഡിലെ ജാഷ്പൂരിൽ സ്വകാര്യ ചാർട്ടേഡ് വിമാനം മരത്തിലിടിച്ച് തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചു. നാരായൺപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖുരാസഗഢ് ഗ്രാമത്തിന് സമീപത്തെ രതൻപഹ്ലി വനത്തിലാണ് അപകടമുണ്ടായത്.
ഭൂനിരപ്പിൽ നിന്ന് വെറും 30 അടി മാത്രം ഉയരത്തിൽ പറക്കുകയായിരുന്ന വിമാനം മരക്കൊമ്പിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് തൊട്ടുമുമ്പ് ഒറ്റ എൻജിനുള്ള വിമാനം അസാധാരണമാംവിധം താഴ്ന്ന് പറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിക്കാനുണ്ട്.
adsadsadsads



