മൂവാറ്റുപുഴയിൽ പുഴയിൽ കാണാതായ വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി


ഷീബ വിജയൻ

കൊച്ചി: മൂവാറ്റുപുഴ ആവോലി വള്ളിക്കടവിൽ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ട പ്ലസ് ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വാഴക്കുളം സ്വദേശി അശ്വിൻ സന്തോഷിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. അശ്വിനൊപ്പം ഒഴുക്കിൽപ്പെട്ട ക്രിസ് വിനുവിനായുള്ള തിരച്ചിൽ തുടരുകയാണ്. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങിയ ആറംഗ സംഘം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുന്നതിനിടെയുണ്ടായ അപകടം നാടിനെ ദുഃഖത്തിലാഴ്ത്തി.

article-image

zxsaasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed