ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; അനന്തരവന്റെ മർദ്ദനമേറ്റ് അമ്മാവൻ മരിച്ചു
ഷീബ വിജയൻ
പാലക്കാട്: വടകരപ്പതിയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ് അമ്മാവൻ മരിച്ചു. കൗണ്ടന്നൂർ സ്വദേശി ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. സംഭവത്തിൽ അനന്തരവൻ പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ശെന്തിൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
xasassaas



