കേരളത്തിൽ ലോൺ ആപ്പ് മാഫിയാ തട്ടിപ്പ് രൂക്ഷം; മൂന്ന് വർഷത്തിനിടെ 70 കോടി കവർന്നു


ഷീബ വിജയൻ
തിരുവനന്തപുരം: കേരളത്തിൽ ലോൺ ആപ്പ് സംഘങ്ങൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 70 കോടിയിലധികം രൂപ തട്ടിയെടുത്തതായി പോലീസ് റിപ്പോർട്ട്. സൈബർ വിഭാഗത്തിന് ലഭിച്ച 1500-ഓളം പരാതികളിൽ ഭൂരിഭാഗവും മലപ്പുറം ജില്ലയിൽ നിന്നാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും സാധാരണക്കാരുമാണ് പ്രധാനമായും കെണിയിൽപ്പെടുന്നത്. ഭീഷണിയിലൂടെയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചും നടത്തുന്ന ബ്ലാക്ക് മെയിലിംഗ് പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്നു. ബിഹാർ, രാജസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.

article-image

adsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed