വെല്ലുവിളികൾക്കിടയിലും സമ്പദ്‌വ്യവസ്ഥ കരുത്തിൽ; ബഹ്‌റൈന്റെ എണ്ണയിതര വരുമാനത്തിൽ വൻ വർധന


പ്രദീപ് പുറവങ്കര I ബഹ്റൈൻ

വാഷിംഗ്ടൺ: പ്രാദേശികമായ വെല്ലുവിളികൾക്കിടയിലും ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രതിരോധശേഷിയും വൈവിധ്യവൽക്കരണവും പ്രകടിപ്പിക്കുന്നതായി ബഹ്‌റൈൻ ധനകാര്യ ദേശീയ സമ്പദ്‌വ്യവസ്ഥ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ. വാഷിംഗ്ടണിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിലും വിതരണ ശൃംഖലകൾ നിലനിർത്തുന്നതിലും ഗൾഫ് മേഖല നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ ആശങ്കാജനകമാണെങ്കിലും ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് ഷെയ്ഖ് സൽമാൻ ചൂണ്ടിക്കാട്ടി. ഗൾഫ് രാജ്യങ്ങൾക്കും ജോർദാനും നേരെ സമീപകാലത്തുണ്ടായ ആക്രമണങ്ങൾ മേഖലയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇത്തരം നീക്കങ്ങൾ സുരക്ഷയെ മാത്രമല്ല, ആഗോള ഊർജ്ജ പ്രവാഹത്തെയും അലുമിനിയം, വളം, ഇരുമ്പ് തുടങ്ങിയ വ്യാവസായിക ഉൽപ്പന്നങ്ങളുടെ വിപണിയെയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബഹ്‌റൈന്റെ സാമ്പത്തിക പരിവർത്തനത്തെക്കുറിച്ചും മന്ത്രി ചർച്ചയിൽ വിശദീകരിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) 86 ശതമാനത്തിലധികം ഇപ്പോൾ എണ്ണയിതര മേഖലകളിൽ നിന്നാണെന്നത് സുസ്ഥിരമായ സാമ്പത്തിക മാതൃകയിലേക്കുള്ള ചുവടുമാറ്റത്തിന്റെ തെളിവാണ്. ബാഹ്യ സമ്മർദ്ദങ്ങൾക്കിടയിലും ടൂറിസം, ധനകാര്യ സേവന മേഖലകൾ മികച്ച വളർച്ചയാണ് രേഖപ്പെടുത്തുന്നത്.

സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ ബഹ്‌റൈൻ സെൻട്രൽ ബാങ്ക് സ്വീകരിച്ച മുൻകരുതൽ നടപടികളെയും അദ്ദേഹം പ്രശംസിച്ചു. ഏഴ് ബില്യൺ ബഹ്‌റൈനി ദിനാറിന്റെ ലിക്വിഡിറ്റി സപ്പോർട്ട്, ലോൺ തിരിച്ചടവുകളിലെ ഇളവുകൾ തുടങ്ങിയ നടപടികൾ അനിശ്ചിതത്വങ്ങളെ നേരിടാനുള്ള രാജ്യത്തിന്റെ സജ്ജതയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

article-image

saasddasdsa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed