കൊച്ചിയിലെ ലഹരിക്കടത്തിന്റെ സൂത്രധാരൻ കെവിൻ പിടിയിൽ; പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയത് സിനിമ വാഗ്ദാനം ചെയ്ത്
ഷീബ വിജയൻ
കൊച്ചി: നഗരത്തിലെ ലഹരി വിതരണ ശൃംഖലയിലെ പ്രധാനിയായ തൃക്കാക്കര സ്വദേശി കെവിൻ ബി മാത്യുവിനെ പോലീസ് പിടികൂടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ കെണിയിൽ വീഴ്ത്തി ലഹരിക്കടത്തിന് ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ഇയാളിൽ നിന്ന് 183.55 ഗ്രാം എംഡിഎംഎയും എക്സ്റ്റസി ഗുളികകളും പിടിച്ചെടുത്തു.
കഴിഞ്ഞ മാസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിക്കായി മയക്കുമരുന്ന് എത്തിച്ചത് കെവിനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം മാത്രം 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകൾ നടത്തിയ ഇയാൾ തായ്‌ലൻഡ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
qwsewqeqwqwe



