വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡിൽ; പവർകട്ട് ഒഴിവാക്കാൻ ശ്രമമെന്ന് മന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ഇന്നലത്തെ പ്രതിദിന ഉപഭോഗം 117.15 ദശലക്ഷം യൂണിറ്റായി ഉയർന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6033 മെഗാവാട്ടിലെത്തി. ഉപയോഗം ഇനിയും വർദ്ധിച്ചാൽ ലോഡ് ഷെഡിംഗോ പവർകട്ടോ ഏർപ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.
പ്രതിസന്ധി പരിഹരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്റെ അനുമതി തേടിയിട്ടുണ്ട്. നിലവിൽ ഡാമുകളിലെ ജലനിരപ്പ് 37 ശതമാനത്തിൽ താഴെയാണ്. രാത്രികാലത്തെ ആവശ്യകത 300 മെഗാവാട്ട് കൂടി അധികമായാൽ 15 മിനിറ്റ് വരെ നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതരാകും.
dsdsdsds



