ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്ടർ താഴ്ന്നു പറന്നു: സ്പെഷ്യൽ കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു


ശാരിക l കേരളം

പത്തനംതിട്ട: ശബരിമല സന്നിധാനത്തിന് മുകളിലൂടെ അതീവ സുരക്ഷാ മേഖല ലംഘിച്ച് ഹെലികോപ്ടർ താഴ്ന്നു പറന്ന സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ് ഗാർഡിന്‍റെ ചേതക് ഹെലികോപ്ടർ സന്നിധാനത്തിന് മുകളിലെത്തിയത്.

സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകിയിട്ടുണ്ട്. ഹെലികോപ്ടർ എത്തിയതിനെക്കുറിച്ച് പമ്പ പോലീസിന് മുൻകൂട്ടി അറിവുണ്ടായിരുന്നില്ല എന്നത് ഗൗരവകരമായാണ് കാണുന്നത്.

എന്നാൽ അന്തരീക്ഷം മേഘാവൃതമായതിനാൽ കാഴ്ച മറഞ്ഞതിനെത്തുടർന്നുണ്ടായ സാങ്കേതിക പ്രശ്‌നം മൂലമാണ് വിമാനം താഴ്ന്നു പറന്നതെന്നാണ് കോസ്‌റ്റ് ഗാർഡ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

article-image

ോേ്ോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed