ഇസ്രായേലിനെ ഐക്യരാഷ്ട്ര സഭയിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ
ഷീബ വിജയൻ
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ ഇസ്രായേലിനെതിരെ കടുത്ത നടപടി വേണമെന്ന് തുർക്കി പാർലമെന്റ് സ്പീക്കർ നുഹ്‌മാൻ കുർത്തുൽമുഷ് ആവശ്യപ്പെട്ടു. ഫലസ്തീൻ തടവുകാർക്ക് വധശിക്ഷ വിധിക്കുന്ന ഇസ്രായേൽ നടപടി ക്രൂരമായ മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 1974-ൽ വർണ്ണവിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ യുഎന്നിൽ നിന്ന് പുറത്താക്കിയതിന് സമാനമായ നടപടി ഇസ്രായേലിനെതിരെയും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയിലും ലെബനാനിലും ഇസ്രായേൽ നടത്തുന്ന വൈറ്റ് ഫോസ്ഫറസ് ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുഎൻ നിശബ്ദത പാലിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ascdsaads




