അജു ടി. കോശിക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ശ്രദ്ധേയനായ അവതാരകനുമായ അജു ടി. കോശിക്ക് അസോസിയേഷൻ യാത്രയയപ്പ് നൽകി. ജോലി സംബന്ധമായ പുതിയ മാറ്റങ്ങളുടെ ഭാഗമായി അയർലണ്ടിലേക്ക് പോകുന്ന അദ്ദേഹത്തിന് സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സുനു കുരുവിള സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ കലാ-സാംസ്കാരിക പരിപാടികളിൽ മികച്ച അവതാരകനായി തിളങ്ങിയ അജുവിന്റെ സേവനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ നന്ദിയോടെ സ്മരിച്ചു. സംഘടനയുടെ വളർച്ചയിൽ അദ്ദേഹം നൽകിയ സഹകരണം എന്നും മുതൽക്കൂട്ടാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
അസോസിയേഷൻ ട്രഷറർ വിനീത് വി., രക്ഷാധികാരി വർഗീസ് മോടിയിൽ, ലേഡീസ് വിംഗ് പ്രസിഡന്റ് ദയ ശ്യാം, വൈസ് പ്രസിഡന്റ് മോൻസി ബാബു, ജോയിന്റ് സെക്രട്ടറി സിജി തോമസ് എന്നിവരും മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അജുവിന് ആശംസകൾ നേർന്നു. സംഘടനയുടെ സ്നേഹോപഹാരം അദ്ദേഹത്തിന് കൈമാറി. വിഷ്ണു പി. സോമൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ADSADSDSA




