യുഡിഎഫിന് വൻ വിജയം ഉറപ്പ്, ക്രെഡിറ്റ് രാഹുൽ ഗാന്ധിക്ക്; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല


ഷീബ വിജയൻ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും ഈ വിജയത്തിന്റെ പൂർണ്ണ അവകാശി രാഹുൽ ഗാന്ധിയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും കൃത്യമായ ഇടപെടലുകൾ ഉണ്ടായിരുന്നെന്നും നേതാക്കളെ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കുന്നതിൽ ഹൈക്കമാൻഡ് വിജയിച്ചെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.

പ്രചാരണ സമിതി ചെയർമാൻ എന്ന നിലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ യാതൊരു അപാകതയുമുണ്ടായിട്ടില്ല. ദേശീയ നേതാക്കളുടെ സാന്നിധ്യവും ആധുനിക രീതിയിലുള്ള പ്രചാരണവും മുന്നണിക്ക് ഗുണം ചെയ്തു. സർക്കാരിനെതിരായ ശക്തമായ വികാരം ജനങ്ങൾക്കിടയിലുണ്ടായിരുന്നു. 100 സീറ്റുകൾ നേടുകയാണ് ലക്ഷ്യമെന്നും യുഡിഎഫിന് അനുകൂലമായ തരംഗമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ സിപിഎം - എസ്‌ഡിപിഐ - പിഡിപി സഖ്യമുണ്ടായെന്നും വോട്ടിന് വേണ്ടി ഏത് വിട്ടുവീഴ്ചയ്ക്കും തയ്യാറായ പിണറായി വിജയന്റെ നിലപാടിനെ ജനങ്ങൾ തള്ളിക്കളയുമെന്നും ചെന്നിത്തല ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് നിശ്ചയിക്കുമെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ തർക്കങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

DSSDFSDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed