ആക്രമണങ്ങളിലാതെ ഒരു ദിനം കൂടി ; അതീവ ജാഗ്രത തുടർന്ന് ബഹ്റൈൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഇറാൻ്റെ ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 194 മിസൈലുകളും 515 ഡ്രോണുകളും ഉൾപ്പെടെ ആകെ 709 ലക്ഷ്യങ്ങൾ തകർത്തതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (BDF) അറിയിച്ചു. വെടിനിർത്തൽ പ്രഖ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിലവിൽ പുതിയ മിസൈലുകളോ ശത്രു ഡ്രോണുകളോ കണ്ടെത്തിയിട്ടില്ലെന്നും എങ്കിലും എല്ലാ സൈനിക വിഭാഗങ്ങളും അതീവ ജാഗ്രതയും ഉയർന്ന പ്രതിരോധ സജ്ജീകരണങ്ങളും തുടരുകയാണെന്നും ജനറൽ കമാൻഡ് വ്യക്തമാക്കി.

ബഹ്‌റൈൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ കാര്യക്ഷമമായാണ് ഈ വെല്ലുവിളികളെ നേരിട്ടത്. ആക്രമണങ്ങൾ ബാധിച്ച സ്ഥലങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോയൽ ഫീൽഡ് എൻജിനീയറിംഗ് യൂണിറ്റ് പരിശോധനകൾ നടത്തിവരികയാണ്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് സൈന്യം ചൂണ്ടിക്കാട്ടി.

സൈനികരുടെ ഉയർന്ന പോരാട്ടവീര്യത്തിലും ജാഗ്രതയിലും അഭിമാനമുണ്ടെന്ന് അറിയിച്ച ജനറൽ കമാൻഡ്, പൊതുജനങ്ങളോട് ചില സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ അഭ്യർത്ഥിച്ചു. ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ അകലം പാലിക്കണമെന്നും, സൈനിക നീക്കങ്ങളുടെയോ മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ദൃശ്യങ്ങൾ പകർത്തരുതെന്നും നിർദ്ദേശമുണ്ട്.

#BahrainDefenseForce #BDF #BahrainNews #AirDefense #MilitaryReadiness #NationalSecurity

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed