പാലക്കാട് ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു


ശാരിക l കേരളം

പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു. കൊല്ലങ്കോട് ഗോവിന്ദൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ആക്രമണത്തിൽ പാപ്പാൻ രാമൻ ആണ് മരിച്ചത്. പകൽ ശീവേലിക്കിടെ തെക്കുംഭാഗം ദേശം എഴുന്നള്ളിച്ച ആന പെട്ടെന്ന് വിരണ്ടോടുകയായിരുന്നു.

സമീപത്തെ വീടുകളിലേക്ക് ഓടിക്കയറാൻ ശ്രമിച്ച ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാമനെ ആന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇടഞ്ഞ ആനയെ ഇതുവരെ പൂർണ്ണമായും തളയ്ക്കാനായിട്ടില്ല. എലിഫന്റ് സ്ക്വാഡും മറ്റ് പാപ്പാൻമാരും ചേർന്ന് ആനയെ നിയന്ത്രണവിധേയമാക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഉത്സവത്തിനിടെയുണ്ടായ ഈ ദാരുണ സംഭവം നാടിനെയാകെ നടുക്കിയിട്ടുണ്ട്.

article-image

കപകതപ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed