ബ്രോക്കർ ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് കാസർഗോഡ് നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ


ശാരിക l കേരളം

കാസർഗോഡ്: വിവാഹത്തിന് ഇടനിലക്കാരനായി നിന്ന ബ്രോക്കർക്ക് ഫീസ് നൽകിയില്ലെന്ന് ആരോപിച്ച് നവവരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാസർഗോഡ് വെള്ളരിക്കുണ്ടിൽ നടന്ന അക്രമത്തിൽ പി.വി. ഏബ്രഹാമിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ പറമ്പ സ്വദേശിയായ ബേബിയെ ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തു.

ഏബ്രഹാം അടുത്തിടെയാണ് മണക്കടവ് സ്വദേശിനിയെ വിവാഹം കഴിച്ചത്. ഈ വിവാഹത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് ബേബിയായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞിട്ടും തനിക്ക് ലഭിക്കേണ്ട കമ്മീഷൻ തുക ഏബ്രഹാം നൽകിയില്ലെന്നാരോപിച്ചായിരുന്നു ബേബിയുടെ ആക്രമണം. കത്തികൊണ്ടുള്ള വെട്ടേറ്റ ഏബ്രഹാമിന്റെ വലതുകൈയിലെ പെരുവിരലും ഇടതുകൈയിലെ ചെറുവിരലും അറ്റുപോയി.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് ഏബ്രഹാം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

article-image

sdfsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed