ആനയ്ക്കാംപൊയിലിൽ ഓട്ടോറിക്ഷ പോസ്റ്റിലിടിച്ചു മറിഞ്ഞു; ദമ്പതികൾക്ക് ദാരുണാന്ത്യം
ഷീബ വിജയൻ I കേരളം
കോഴിക്കോട്: ആനയ്ക്കാംപൊയിൽ - പുല്ലൂരാംപാറ റോഡിൽ തേക്കിൻതോട്ടം മാനേജർ ഇറക്കത്തിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. ആനയ്ക്കാംപൊയിൽ പുത്തൻപുരയിൽ ഷിജു, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു മറിയുകയായിരുന്നു.
തിരുവമ്പാടിയിലെ ടെക്സ്റ്റൈൽസ് ഷോപ്പിലെ ജീവനക്കാരിയായ ബിൻസിയെ ജോലിക്ക് കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ പോസ്റ്റിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നൂറാംതോട് കൈതക്കാവിൽ കുടുംബാംഗമാണ് മരിച്ച ബിൻസി. വിദ്യാർത്ഥികളായ അതുൽ, അമേയ എന്നിവർ മക്കളാണ്.
xczcddsdsa




