ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ശാരിക l കേരളം

കൊച്ചി: ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്ത യുവതി ലോറിയിടിച്ച് മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് അപകടത്തിൽ മരിച്ചത്. അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ചെടുത്ത ഗ്യാസ് ലോറി ബൈക്കിൽ തട്ടിയതിനെത്തുടർന്നാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ 10.30-ഓടെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിലായിരുന്നു സംഭവം.

ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോവുകയായിരുന്ന അശ്വിൻ ആന്റണിയുടെ ബൈക്കിലായിരുന്നു നന്ദന യാത്ര ചെയ്തിരുന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി പെട്ടെന്ന് വലത്തേക്ക് എടുത്തപ്പോൾ ബൈക്കിൽ തട്ടുകയും, നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാറിലിടിച്ച് മറിയുകയുമായിരുന്നു. റോഡിൽ തലയടിച്ചു വീണ നന്ദനയെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന.

ബൈക്ക് ഓടിച്ചിരുന്ന അശ്വിൻ ആന്റണിയെ പരിക്കുകളോടെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെൻട്രൽ ജി.എസ്.ടി ഓഫീസിലെ ജീവനക്കാരൻ ഹരിപ്രസാദാണ് നന്ദനയുടെ പിതാവ്. മാതാവ് സാന്റി (നഴ്‌സ്, ശ്രീമൂലനഗരം പി.എച്ച്.സി). സഹോദരി നിവേദ്യ. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

article-image

രപപര

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed