ബഹ്‌റൈനിൽ ഇറാൻ ചാരന്മാർ പിടിയിൽ; സുപ്രധാന കേന്ദ്രങ്ങൾ നിരീക്ഷിച്ചതായി കണ്ടെത്തൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ നിരീക്ഷിക്കുകയും വിവരങ്ങൾ ഇറാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൈമാറുകയും ചെയ്ത ഭീകരസംഘത്തെ ബഹ്‌റൈൻ നാഷണൽ ഇന്റലിജൻസ് സർവീസ് പിടികൂടി. ഇറാൻ രഹസ്യാന്വേഷണ ഏജൻസികളുമായും റെവല്യൂഷണറി ഗാർഡുമായും നേരിട്ട് ബന്ധമുള്ള പ്രതികളാണ് അറസ്റ്റിലായതെന്ന് ടെററിസം ക്രൈംസ് പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.

ബഹ്‌റൈനിലെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ നിരീക്ഷിക്കാനും അവയുടെ വിവരങ്ങൾ ശേഖരിക്കാനും ഇറാനിലെ ഏജന്റുകൾ വഴി ഇവർക്ക് നിർദ്ദേശം ലഭിച്ചിരുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് രാജ്യത്തിനെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു ലക്ഷ്യം. കൂടാതെ, ബഹ്‌റൈന് നേരെ നടന്ന ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെയും സൈറ്റുകളുടെയും ദൃശ്യങ്ങൾ പകർത്തി ഇറാനിലേക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പിടിയിലായ പ്രതികളെ പ്രോസിക്യൂഷൻ വിശദമായി ചോദ്യം ചെയ്തു. ചാരപ്പണി ഉൾപ്പെടെയുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെ കോടതി ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് വിപുലമായ അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed