ബഹ്റൈൻ പ്രവാസിയായ പാലക്കാട് സ്വദേശി നിര്യാതനായി


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിശ്വകല സാംസ്കാരികവേദി മനാമ ഏരിയ സജീവ പ്രവർത്തകനും പാലക്കാട് ജില്ലയിലെ ആനക്കര, നയ്യൂർ സ്വദേശിയുമായ ഉണ്ണികൃഷ്ണൻ ടി.വി (46) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി ബി.ഡി.എഫ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഭാര്യ ഷിജിന, രണ്ട് മക്കൾ എന്നിവർ നാ‌ട്ടിലാണ്.

മൃതദേഹം ബഹ്റൈനിൽ തന്നെ സംസ്കരിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. നിര്യാണത്തിൽ വിശ്വകല കുടുംബാംഗങ്ങൾ അനുശോചനം രേഖപ്പെടുത്തി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed