അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം: രണ്ടുപേർ കൊല്ലപ്പെട്ടു, മൂന്നുപേർക്ക് പരിക്കേറ്റു
ഷീബ വിജയൻ
വ്യാഴാഴ്ച പുലർച്ചെ അബുദാബി ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. ഇറാന്റെ ഭാഗത്തുനിന്നുള്ള ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും യുഎഇ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് വിജയകരമായി തകർത്തെങ്കിലും, തകർക്കപ്പെട്ട മിസൈലിന്റെ ഭാഗങ്ങൾ താഴേക്ക് പതിച്ചതാണ് മരണകാരണമെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തിൽ പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
qweewqewqew



