ചർച്ചകളില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ


പ്രദീപ് പുറവങ്കര

ടെഹ്‌റാൻ: അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന തള്ളി ഇറാൻ. നിലവിൽ വാഷിംഗ്ടണുമായി യാതൊരുവിധ നയതന്ത്ര ചർച്ചകളും നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

യുദ്ധത്തിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങൾ പൂർണ്ണമായി നേടിയെടുക്കാതെ യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും ഇറാൻ അറിയിച്ചു. ഇറാൻ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കും വരെ ചർച്ചകൾ വേണ്ടെന്ന നിലപാടിൽ മാറ്റമില്ലെന്നും ബിബിസിയുടെ യുഎസ് പങ്കാളിയായ സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ കർശന നിലപാട്.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed