മുസ്‌ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദി: ബി. ഗോപാലകൃഷ്ണൻ


ഷീബ വിജയൻ

ഗുരുവായൂർ: ഗുരുവായൂരിൽ വർഷങ്ങളായി ഹിന്ദു എം.എൽ.എ ഇല്ലെന്ന തന്റെ പരാമർശത്തിൽ മാറ്റമില്ലെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിൽനിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തെ മുൻനിർത്തി ഇടത്-വലത് മുന്നണികളെ അദ്ദേഹം പരിഹസിച്ചു. മുസ്‌ലിം ലീഗ് മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണയ്ക്കുന്ന വി.ഡി. സതീശനും കോൺഗ്രസും, പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എൽ.ഡി.എഫും മതേതരമാണെങ്കിൽ താനും മതേതരവാദിയാണെന്ന് ഗോപാലകൃഷ്ണൻ അവകാശപ്പെട്ടു.

ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുമായി വി.ഡി. സതീശനുള്ള ബന്ധം വെളിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ എൻ.ഡി.എഫിനും പോപ്പുലർ ഫ്രണ്ടിനും പ്രവർത്തിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു.

article-image

defdasedesa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed