തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെ


ഷീബ വിജയൻ

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം നാളെ (തിങ്കളാഴ്ച) വൈകീട്ട് മൂന്ന് മണിയോടെ അവസാനിക്കും. മറ്റന്നാൾ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. വോട്ടെടുപ്പിന് ഇനി വെറും 18 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മുന്നണികളെല്ലാം സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കി പ്രചാരണ രംഗത്ത് സജീവമായിക്കഴിഞ്ഞു.

അവധി ദിനമായ ഇന്ന് വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. മുഖ്യമന്ത്രിയുടെ മണ്ഡല പര്യടനം നാളെ ആരംഭിക്കും. എറണാകുളം ജില്ലയിൽ ഇതുവരെ 29 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്; അങ്കമാലിയിലാണ് ഏറ്റവും കൂടുതൽ പത്രികകൾ ലഭിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാളെ പറവൂരിൽ പത്രിക സമർപ്പിക്കും. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കും.

article-image

dgdffdesawaqs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed