ഖത്തറിലെ ഹെലികോപ്റ്റർ അപകടം: ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
പ്രദീപ് പുറവങ്കര
ദോഹ: ഖത്തർ സമുദ്രാതിർത്തിയിൽ തകർന്നു വീണ ഹെലികോപ്റ്ററിലുണ്ടായിരുന്നവർക്കായുള്ള തിരച്ചിലിൽ ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഏഴ് പേരിൽ ആറ് പേരുടെ മരണം സ്ഥിരീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാണാതായ ഏഴാമത്തെ വ്യക്തിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പ്രത്യേക രക്ഷാസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തീവ്രമായ തിരച്ചിൽ നടപടികൾ തുടരുകയാണ്.
dsdsds



