ഖത്തർ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു; തിരച്ചിൽ തുടരുന്നു


പ്രദീപ് പുറവങ്കര

ദോഹ: ഖത്തർ സായുധ സേനയുടെ ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെത്തുടർന്ന് കടലിൽ തകർന്നു വീണു. രാജ്യത്തിന്റെ പ്രാദേശിക സമുദ്രാതിർത്തിയിൽ പതിവ് ഡ്യൂട്ടി നിർവഹിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാർക്കും യാത്രക്കാർക്കുമായി വിപുലമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പ്രാഥമിക നിഗമനം സാങ്കേതിക തകരാറാണെന്നാണ്. രക്ഷാപ്രവർത്തനത്തിനായി നാവികസേനയുടെയും വ്യോമസേനയുടെയും പ്രത്യേക സംഘങ്ങൾ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

article-image

eweddeedws

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed