ബഹ്റൈന് പൂർണ്ണ പിന്തുണയുമായി ബ്രിട്ടൻ; ഇറാൻ്റെ ആക്രമണങ്ങളെ അപലപിച്ച് കീർ സ്റ്റാർമർ
പ്രദീപ് പുറവങ്കര
ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചു. ബഹ്റൈന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ബ്രിട്ടൻ്റെ ഉറച്ച പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
ഹോർമുസ് കടലിടുക്കിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് നേരെയും ബഹ്റൈന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. ഐക്യരാഷ്ട്രസഭയിൽ ബഹ്റൈൻ കാഴ്ചവെക്കുന്ന നേതൃത്വപരമായ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക-നയതന്ത്ര സഹകരണം കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാനമായി.
ffgg



