ഹൈക്കമാൻഡ് വഴങ്ങി; കണ്ണൂരിൽ കെ. സുധാകരൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും
ഷീബ വിജയൻ
കണ്ണൂരിൽ കെ. സുധാകരൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന കർശന നിലപാടിൽ സുധാകരന് മാത്രമായി ഇളവ് നൽകാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതായാണ് സൂചനകൾ. സ്ഥാനാർത്ഥിത്വം നിഷേധിച്ചാൽ പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന നിലപാടിലേക്ക് സുധാകരൻ നീങ്ങിയതോടെയാണ് ഹൈക്കമാൻഡ് വഴങ്ങിയത്.
രമേശ് ചെന്നിത്തലയും എ.കെ. ആന്റണിയും നടത്തിയ നിർണ്ണായക ഇടപെടലുകളാണ് പ്രതിസന്ധി പരിഹരിച്ചത്. സുധാകരൻ പാർട്ടി വിടുന്നത് മലബാറിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാകുമെന്നും അത് എൽഡിഎഫിന് ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കുമെന്നും ആന്റണി മുന്നറിയിപ്പ് നൽകി. രാഹുൽ ഗാന്ധിയുമായി ചെന്നിത്തല സംസാരിച്ചതിനെത്തുടർന്നാണ് സുധാകരന് പച്ചക്കൊടി ലഭിച്ചത്. ഇതോടെ നാളെ കണ്ണൂരിലെത്തുന്ന സുധാകരന് വൻ സ്വീകരണവും റോഡ് ഷോയും ഒരുക്കാൻ ഡിസിസി തീരുമാനിച്ചു. തീരുമാനത്തിൽ ആവേശഭരിതരായ പ്രവർത്തകർ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ച് ആഘോഷം തുടങ്ങി.
rfrfdefrderw



