പൊതുജനങ്ങൾക്ക് ശല്യം; വാഹനങ്ങൾ പിടിച്ചെടുത്തു, ഡ്രൈവർമാർ കസ്റ്റഡിയിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വാഹനങ്ങൾ ഉപയോഗിച്ച് അമിത ശബ്ദമുണ്ടാക്കി പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും പരിഭ്രാന്തി പടർത്തിയതിനും ബഹ്റൈനിൽ നിരവധി ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ വാഹനങ്ങൾ 60 ദിവസത്തേക്ക് കണ്ടുകെട്ടി.
പൗരന്മാരുടെയും താമസക്കാരുടെയും സമാധാനജീവിതം തടസ്സപ്പെടുത്തുകയും പൊതുസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും ചെയ്തതിനാണ് നടപടി. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികൾ അനുവദിക്കില്ലെന്നും പരിശോധനകൾ കർശനമായി തുടരുമെന്നും ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി.
aa
aa
aa
aa
aa
aa


