റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ തിങ്കളാഴ്ച രാത്രിയിലുണ്ടായ ഇറാന്റെ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. അമേരിക്ക-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലുടനീളം ഇറാൻ നടത്തിവരുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് എംബസിക്ക് നേരെയുള്ള ഈ കടന്നാക്രമണം.

റിയാദിലെ യുഎസ് എംബസി കെട്ടിടത്തെ ലക്ഷ്യം വെച്ചുണ്ടായ ആക്രമണത്തെ ക്രൂരവും നീതീകരിക്കാനാവാത്തതുമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ശക്തമായ പ്രതിഷേധവും വിയോജിപ്പും രേഖപ്പെടുത്തുന്നതായി മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. നയതന്ത്ര കാര്യാലയങ്ങൾക്ക് നേരെ നടത്തുന്ന ഇത്തരം ഭീരുത്വപരമായ നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും സൗദി വ്യക്തമാക്കി.

മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ആക്രമണത്തെത്തുടർന്ന് റിയാദിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായാണ് വിവരം.

article-image

sddsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed