വെള്ളപ്പൊക്കത്തെ തടയാൻ ദുബായ്; 250 കോടി ദിർഹത്തിന്റെ വൻകിട ഡ്രെയിനേജ് പദ്ധതി


ഷീബ വിജയൻ
ദുബായ്: നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി 'തസ്‌രീഫ്' (Tasreef) പ്രോഗ്രാമിന് കീഴിൽ അഞ്ച് പുതിയ ഡ്രെയിനേജ് പദ്ധതികൾക്ക് ദുബായ് മുനിസിപ്പാലിറ്റി കരാർ നൽകി. 250 കോടി ദിർഹം (ഏകദേശം 5,600 കോടി രൂപ) ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2040-ഓടെ 30 ലക്ഷം താമസക്കാർക്ക് പ്രയോജനപ്പെടും. 430 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 30 പ്രധാന മേഖലകളെ ഉൾപ്പെടുത്തിയാണ് ഓവുചാൽ ശൃംഖല വികസിപ്പിക്കുന്നത്.

ആഗോള കമ്പനികളായ ഡിറ്റെക് കോൺട്രാക്ടിങ്, ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജിനീയറിങ് എന്നിവയുമായാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെയും അൽ യലൈസ് റോഡിനെയും ബന്ധിപ്പിച്ച് നാല് മീറ്റർ വ്യാസമുള്ള കൂറ്റൻ തുരങ്കവും നിർമ്മിക്കും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി വരും നൂറ്റാണ്ടുകളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ നഗരത്തെ സജ്ജമാക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.

article-image

wsawaqsw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed