എസ്.എൻ.സി.എസ് ഫാമിലി എഡ്യൂക്കേഷൻ ഫോറം സാമ്പത്തിക സാക്ഷരതാ ക്ലാസ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സുരക്ഷിതമായ നിക്ഷേപങ്ങളെക്കുറിച്ചും കുടുംബജീവിതത്തിലെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ചും അവബോധം നൽകുന്നതിനായി എസ്.എൻ.സി.എസ് (SNCS) ഫാമിലി എഡ്യൂക്കേഷൻ ഫോറം പഠന ക്ലാസ് സംഘടിപ്പിച്ചു. സൽമാനിയയിലെ എസ്.എൻ.സി.എസ് സിൽവർ ജൂബിലി ഹാളിലായിരുന്നു പരിപാടി.
ബഹ്‌റൈനിലെ പ്രമുഖ ധനകാര്യ വിദ്യാഭ്യാസ വിദഗ്ദ്ധനായ ബോണി ജോസഫ് ക്ലാസിന് നേതൃത്വം നൽകി. സന്തുഷ്ടമായ കുടുംബജീവിതം കെട്ടിപ്പടുക്കുന്നതിൽ കൃത്യമായ സാമ്പത്തിക ആസൂത്രണത്തിനുള്ള പങ്കിനെക്കുറിച്ചും സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പ്രവാസികൾക്കിടയിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത്തരം അവബോധ പരിപാടികൾ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ ഡി., ജനറൽ സെക്രട്ടറി ശ്രീകാന്ത് എം.എസ്. എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. അനുപമ പ്രശാന്ത് അവതാരകയായ പരിപാടിയിൽ എഡ്യൂക്കേഷൻ ഫോറം സെക്രട്ടറി ബിജു പി.സി. നന്ദി രേഖപ്പെടുത്തി. നിരവധി കുടുംബങ്ങൾ പങ്കെടുത്ത ക്ലാസ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
asdeqwads
asadsad


