ഇളയരാജയ്ക്ക് തിരിച്ചടി; 134 പാട്ടുകളുടെ പകർപ്പവകാശത്തിൽ ഡൽഹി ഹൈക്കോടതി വിലക്ക്


ഷീബ വിജയൻ
സംഗീത ലേബലായ സരിഗമയുമായുള്ള കോപ്പിറൈറ്റ് തർക്കത്തിൽ സംഗീത സംവിധായകൻ ഇളയരാജയ്ക്ക് തിരിച്ചടി. സരിഗമയുടെ ഉടമസ്ഥതയിലുള്ള 134 പാട്ടുകളും ഈണങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽ നിന്നും സ്വന്തം പേരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്യുന്നതിൽ നിന്നും ഡൽഹി ഹൈക്കോടതി ഇളയരാജയെ വിലക്കി. നിർമ്മാതാക്കളിൽ നിന്ന് തങ്ങൾ നിയമപരമായി പകർപ്പവകാശം വാങ്ങിയതാണെന്ന സരിഗമയുടെ വാദം കോടതി അംഗീകരിച്ചു. 1976 മുതൽ 2001 വരെയുള്ള കാലഘട്ടത്തിലെ വിവിധ ഗാനങ്ങളാണ് ഈ ഉത്തരവിൽ ഉൾപ്പെടുന്നത്.

article-image

ADSDFSDFS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed