ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സും അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മുഹറഖ്: ഡബ്ല്യു.എം.സി (WMC) ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബും മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നൂറോളം സന്നദ്ധപ്രവർത്തകർ രക്തം നൽകാൻ എത്തിയ ക്യാമ്പിൽ നിന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്ക് സംഘം 70 യൂണിറ്റ് രക്തം ശേഖരിച്ചു.
പരിപാടിയുടെ മികച്ച സംഘാടനത്തെയും വോളന്റിയർമാരുടെയും ദാതാക്കളുടെയും സാമൂഹിക ഉത്തരവാദിത്തത്തെയും സൽമാനിയ മെഡിക്കൽ സംഘം പ്രശംസിച്ചു.
ചടങ്ങിൽ ഡബ്ല്യു.എം.സി ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പ്രസിഡന്റ് റോയ് സക്കറിയ, ചാർട്ടർ പ്രസിഡന്റ് ഡോ. ബാബു രാമചന്ദ്രൻ, അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫ്രാങ്കോ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
asfsdf


