ആരോഗ്യ ബോധവത്കരണവുമായി ബി.കെ.സി.കെ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK), ശിഫ അൽ ജസീറ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും വനിതകൾക്കായുള്ള ആരോഗ്യ ബോധവത്കരണ ക്ലാസ്സും ശ്രദ്ധേയമായി. മനാമ മെഡിക്കൽ സെന്ററിൽ നടന്ന പരിപാടിയിൽ സതേൺ ഗവർണ്ണറേറ്റിൽ നിന്നുള്ള എം.പി ഡോ. മറിയം അൽ ദൈയിൻ മുഖ്യാതിഥിയായിരുന്നു. ഇവർക്കുള്ള ബി.കെ.സി.കെ.യുടെ ഉപഹാരം വനിതാ വിംഗ് അഡ്മിൻമാരായ ഫർസാനയും സുഫൈജയും ചേർന്ന് കൈമാറി.
ശിഫ അൽ ജസീറ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുനിത കുമ്പള, ഡോ. റിൻസത്, ഡയറ്റീഷ്യൻ ഡോ. ജിഷ ജോസഫ് എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ക്യാമ്പ് സംഘടിപ്പിക്കാൻ പിന്തുണ നൽകിയ ശിഫ അൽ ജസീറ ചെയർമാൻ ഡോ. കെ.ടി. റബീയുള്ള, വൈസ് ചെയർമാൻ സിയാദ് ഉമ്മർ എന്നിവർക്ക് കൂട്ടായ്മ നന്ദി രേഖപ്പെടുത്തി. ശിഫ അൽ ജസീറയ്ക്കുള്ള ഉപഹാരം എക്സിക്യൂട്ടീവ് ഡയറക്ടർ ഷബീർ അലി ഏറ്റുവാങ്ങി. മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ അലി ഹസ്സൻ, ഓപ്പറേഷൻസ് മേധാവി ഡോ. ഷംനാദ് മജീദ്, സുൽഫിക്കർ കബീർ, സന മൂസ തുടങ്ങിയവർ പങ്കെടുത്തു. ബി.കെ.സി.കെ. എക്സിക്യൂട്ടീവ് അംഗങ്ങളായ ഫസൽ ബഹ്‌റൈൻ, നൂർ മുഹമ്മദ്, ഫൈസൂഖ്, സൈനൂദ്ധീൻ, സിദ്ദിഖ്, അൻസാരി, നൗഷാദ്, മഷൂദ്, ഫുആദ്, റഫ്‌സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. റയീസ് എം.ഇ. സ്വാഗതവും നസീമ ഷുഹൈബ് നന്ദിയും പറഞ്ഞു.
ോേ്ോേ


